Translations:2018 Satna mob lynching/11/ml
Appearance
പോലീസ് സൂപ്രണ്ട് രാജേഷ് ഹിംഗർകറുടെ വിശദീകരണമനുസരിച്ച്, ഒരു വനപ്രദേശത്ത് രണ്ടുപേർ ഒരു പശുവിനെ കശാപ്പ് ചെയ്യുന്നുണ്ടെന്ന് കേട്ടറിഞ്ഞ് ഒരു സംഘം ആളുകൾ അവിടെയെത്തുകയും അവരിലൊരാളെ മർദിച്ചുകൊല്ലുകയും ചെയ്തു.[1] മൈഹർ പട്ടണത്തിൽ നിന്നുള്ള 45 വയസ്സുള്ള ഒരു തയ്യൽക്കാരനും (ഡെക്കാൻ ക്രോണിക്കിൾ റിയാസ് എന്നും ദ ക്വിന്റ് സിറാജ് എന്നും തിരിച്ചറിഞ്ഞു) അദ്ദേഹത്തിന്റെ സുഹൃത്ത് ഷക്കീലുമായിരുന്നു ഇരകൾ.[2][1] അവരുടെ സംഘത്തിലെ മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു.[2] 2018 മേയ് 17-നും 18-നും ഇടയിലുള്ള രാത്രിയിലാണ് ആക്രമണം നടന്നത്.[3]