Translations:2016 Latehar mob lynching/11/ml
Appearance
മസ്‌ലൂം അൻസാരി (മജ്‌ലൂം, മജ്‌ലും എന്നും എഴുതാറുണ്ട്) 32 വയസ്സുള്ള ഒരു കന്നുകാലി വ്യാപാരിയും, ഇംതിയാസ് ഖാൻ (ഇംതിയാസ്, ഇംതിയ്യാസ് എന്നും എഴുതാറുണ്ട്) 12 വയസ്സുള്ള ഒരു സ്കൂൾ വിദ്യാർത്ഥിയുമായിരുന്നു.[1] ഒരു കന്നുകാലിച്ചന്തയിൽ വിൽക്കാനായി എട്ട് കാളകളുമായി ഇരുവരും പുറപ്പെട്ടതായിരുന്നു.[2][3] ആക്രമികൾ ഒരു പ്രാദേശിക ഹിന്ദു “ഗോസംരക്ഷണ സമിതി”യിലെ അംഗങ്ങളായിരുന്നുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പിന്നീട് കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ ഒരാൾ, താൻ ഒരു പ്രാദേശിക ഗോരക്ഷാ സമിതിയുടെ ഭാരവാഹിയാണെന്ന് പോലീസിനോട് പറഞ്ഞു.[1][2]