Translations:Killing of Afan Ansari/11/ml
മഹാരാഷ്ട്രയിൽ പശുക്കൾ, കാളകൾ, മൂരികൾ എന്നിവയെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്; എന്നാൽ പോത്തിറച്ചിയുടെ വിൽപനയും ഉപഭോഗവും നിയമവിധേയമാണ്.[1] ഏകദേശം രണ്ടാഴ്ചയ്ക്കിടെ നാസിക് ജില്ലയിൽ നടന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ കൊലപാതകമായിരുന്നു ഇത്. 2023 ജൂൺ 8-ന് ഒരു ടെമ്പോയിൽ കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന മൂന്നുപേരെ ഒരു സംഘം ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു; അവരിൽ ഒരാളായ ലുഖ്മാൻ അൻസാരിയുടെ മൃതദേഹം ജൂൺ 10-ന് ഇഗത്പുരിയിലെ ഘടൻദേവിയിൽ ഒരു മലയിടുക്കിൽ കണ്ടെത്തി.[2] ആ കേസിൽ ആറുപേരെ അറസ്റ്റ് ചെയ്തു.[3]