Translations:2018 Satna mob lynching/17/ml
ഡെയ്ലിഒ-യിലെ ഒരു അഭിപ്രായലേഖനം പ്രകാരം, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഒരു പ്രതിമ ഉദ്ഘാടനം ചെയ്യാനായി 2018 മേയ് 20-ന് സത്ന സന്ദർശിച്ചു; പിറ്റേന്നുവരെയും അദ്ദേഹമോ മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനോ കൊലപാതകത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.[1] മനുഷ്യാവകാശ പ്രവർത്തകരുടെ ഒരു വസ്തുതാന്വേഷണ സംഘം പോലീസിന്റെ വിവരണത്തെ ചോദ്യം ചെയ്യുകയും, പോലീസ് എത്തുന്നതിനുമുമ്പ് ബജ്രംഗ് ദൾ പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.[2]