Translations:2018 Satna mob lynching/15/ml
സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്ത മാംസം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നില്ല; അത് ബീഫ് (മാട്ടിറച്ചി) ആയിരിക്കാമെന്ന് പ്രാദേശിക ആശുപത്രിയിലെ ഒരു സിവിൽ സർജൻ കരുതിയതായി പോലീസ് പറഞ്ഞു.[1][2] പശുവിനെ കശാപ്പ് ചെയ്ത കുറ്റത്തിന് ഷക്കീലിനെ അറസ്റ്റ് ചെയ്തിരുന്നുവെന്നും ആക്രമിച്ചവരെന്ന് ആരോപിക്കപ്പെട്ട പ്രതികൾ ജയിൽമോചിതരായിരുന്നുവെന്നും 2018 നവംബറിലെ ഒരു ലേഖനത്തിൽ ആക്ടിവിസ്റ്റ് ഹർഷ് മന്ദർ എഴുതി.[2] രണ്ട് കേസുകളിലും വിചാരണയുടെ ഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല.