Translations:2017 Nagaon lynching/11/ml
അബു ഹനീഫയും റിയാസുദ്ദീൻ അലിയും നഗാവ് പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള, മുഖ്യമായും മുസ്ലിങ്ങൾ താമസിക്കുന്ന നരമാരി ഗ്രാമത്തിലെ അയൽവാസികളും ബാല്യകാല സുഹൃത്തുക്കളുമായിരുന്നു. അലി ഒരു ഷെയേർഡ് ടെമ്പോ ടാക്സി ഓടിച്ചിരുന്നു; ഹനീഫ പച്ചക്കറി വിറ്റിരുന്നു.[1] ഏകദേശം 5 കിലോമീറ്റർ അകലെയുള്ള, ഹിന്ദു ഭൂരിപക്ഷ ഗ്രാമമായ കസമാരിയിലെ താമസക്കാർ, കന്നുകാലിമോഷണം ഗുരുതരമായ പ്രശ്നമായി മാറിയിരുന്നുവെന്നും തൊട്ടുമുമ്പുള്ള രണ്ടാഴ്ചയ്ക്കിടെ പത്തിലധികം മൃഗങ്ങൾ മോഷണം പോയതായി പറയപ്പെടുന്നുവെന്നും സ്ക്രോളിനോട് പറഞ്ഞു.[1] ജില്ലയിൽ നിരവധി കന്നുകാലിമോഷണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നഗാവ് പോലീസ് സൂപ്രണ്ട് പറഞ്ഞു.[2]