Translations:Lynching of Mohammad Akhlaq/13/ml
Appearance
2015 സെപ്റ്റംബർ 28-ന് രാത്രി, സമീപത്തെ ഒരു ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പിനെത്തുടർന്ന്, കുടുംബം ബീഫ് സൂക്ഷിക്കുകയും കഴിക്കുകയും ചെയ്തുവെന്ന സംശയത്തിൽ ഒരു ആൾക്കൂട്ടം അഖ്ലാഖിന്റെ വീട്ടിൽ സംഘടിച്ചു.[1] 15 മുതൽ 20 വരെ ആളുകളടങ്ങിയ ഒരു സംഘം അദ്ദേഹത്തെ ആക്രമിച്ചുവെന്നും അദ്ദേഹത്തിന്റെ ശരീരം വീടിനടുത്തുള്ള റോഡിൽ ഉപേക്ഷിക്കപ്പെട്ടുവെന്നും ദ ക്വിന്റ് റിപ്പോർട്ട് ചെയ്തു.[2] നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു.[3] പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 18 മുറിവുകൾ രേഖപ്പെടുത്തിയിരുന്നു, അവയിലേറെയും തലയിലായിരുന്നു. മരണത്തിനു മുമ്പേറ്റ പരിക്കുകൾ മൂലമുള്ള ആഘാതവും രക്തസ്രാവവുമാണ് മരണകാരണമായി രേഖപ്പെടുത്തിയത്.[4]
- ↑ Cite error: Invalid
<ref>tag; no text was provided for refs namedquint-2021 - ↑ Cite error: Invalid
<ref>tag; no text was provided for refs namedquint-2025 - ↑ Cite error: Invalid
<ref>tag; no text was provided for refs namedtribune-2025 - ↑ Cite error: Invalid
<ref>tag; no text was provided for refs namedaljazeera-2017