Translations:Killing of Ummar Khan/16/ml
ഖാന്റെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്യുകയും, ഇതിനു പുറമെ ഖാൻ, താഹിർ, ജാവേദ് എന്നിവർക്കെതിരെ പശുക്കടത്തു കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.[1] നവംബർ 13-ന് രണ്ടുപേരെ അറസ്റ്റ് ചെയ്തു; അഡീഷണൽ പോലീസ് സൂപ്രണ്ടിന്റെ വിശദീകരണമനുസരിച്ച്, ട്രക്കിൽ പശുക്കളെ കൊണ്ടുപോവുകയാണെന്ന് തങ്ങൾ സംശയിച്ചുവെന്നും അതിന്റെ വഴിയിൽ ആണികൾ വിതറിയെന്നും വാഹനത്തിലുണ്ടായിരുന്നവരാണ് ആദ്യം വെടിയുതിർത്തതെന്നും അവർ പറഞ്ഞു.[2] പോലീസിന്റെ പദാവലിയിൽ “ഗോരക്ഷാ പ്രവർത്തകൻ എന്നൊരു പദമില്ല” എന്നും ഇതൊരു കൊലപാതകക്കേസാണെന്നും അൽവർ പോലീസ് സൂപ്രണ്ട് രാഹുൽ പ്രകാശ് പറഞ്ഞു.[1]