Translations:Lynching of Prakash Lakra/9/ml
Appearance
ഝാർഖണ്ഡിലെ ഗുംല ജില്ലയിലെ ഡുംരി ബ്ലോക്കിൽപ്പെട്ട ജുർമു ഗ്രാമത്തിൽ നിന്നുള്ള 50 വയസ്സുള്ള ഒരു ആദിവാസിയായിരുന്നു പ്രകാശ് ലക്ര (ലക്ഡ എന്നും എഴുതാറുണ്ട്); പശുവിനെ കശാപ്പ് ചെയ്തുവെന്ന സംശയത്തിന്റെ പേരിൽ 2019 ഏപ്രിൽ 10-ന് ഒരു ആൾക്കൂട്ടം അദ്ദേഹത്തെ മർദ്ദിച്ചു കൊന്നു. അദ്ദേഹവും മറ്റു മൂന്നുപേരും ചത്ത ഒരു കാളയെ മുറിക്കുകയായിരുന്നു.[1][2] പരിക്കേറ്റ് രക്ഷപ്പെട്ട മൂന്നുപേർക്കെതിരെ തന്നെ സംസ്ഥാനത്തെ പശുക്കശാപ്പ് നിരോധന നിയമപ്രകാരം കേസെടുത്തു.[3]