Translations:2021 Khowai mob lynching/9/ml
2021 ജൂൺ 20-ന് പുലർച്ചെ ത്രിപുരയിലെ ഖോവായ് ജില്ലയിൽ, കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന ഒരു മിനി ട്രക്ക് ഗ്രാമവാസികൾ തടഞ്ഞുനിർത്തി, കന്നുകാലി മോഷണം സംശയിച്ച് സെപാഹിജാല ജില്ലയിലെ സോനാമുറ സബ്ഡിവിഷനിൽ നിന്നുള്ള മൂന്നുപേരെ മർദ്ദിച്ചു കൊന്ന സംഭവമാണ് 2021-ലെ ഖോവായ് ആൾക്കൂട്ടക്കൊല.[1][2] സംഭവത്തിനു ശേഷം കാണാതായ 16 വയസ്സുകാരന്റെ മൃതദേഹം 2021 ജൂലൈയിൽ കണ്ടെടുത്തു.[3]